എറണാകുളം ചൂര്‍ണിക്കര വ്യാജരേഖ കേസ്; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും

എറണാകുളം ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എറണാകുളം വിജിലന്‍സ് യൂണിറ്റ് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇന്ന് സമര്‍പ്പിച്ചേക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണിന്റെ പങ്ക് കേസില്‍ വ്യക്തമായതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസെടുക്കാനുളള ശുപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ടാണ് എറണാകുളം യൂണിറ്റ് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുക.
Read more: ചൂര്‍ണിക്കര വ്യാജരേഖ കേസ്; റവന്യു ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍
എറണാകുളം ചൂര്‍ണിക്കര വില്ലേജിലെ ആലുവ ദേശീയ പാതയില്‍ മുട്ടം തൈക്കാവിനോട് ചേര്‍ന്ന് നില്‍ക്കുന്ന അരയേക്കര്‍ ഭൂമിയില്‍ 25 സെന്റ് നിലം നികത്താനായാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയത്. ദേശീയപാതയോട് ചേര്‍ന്ന് നില്‍ക്കുന്ന തണ്ണീര്‍തടം തരംമാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടര്‍ന്നാണ് പിടിക്കപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here