ഫേസ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്ക്; ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തത് ഇന്ത്യയില്‍ നിന്ന്

സാമൂഹ്യമാധ്യമങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഫേസ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്ക്. ഈ വര്‍ഷം ആദ്യപകുതിയില്‍ ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ടിക് ടോക്ക് ആണെന്ന് സ്റ്റാറ്റിസ്റ്റ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിനു പുറമേ ഏറ്റവും കൂടുതല്‍ ആളുകള്‍ ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത് ഇന്ത്യയില്‍ നിന്നാണ്.

2019 ജനുവരി മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ 1.88 കോടി പേരാണ് ലോകവ്യാപകമായി ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 47% ആളുകളും ഇന്ത്യയില്‍ നിന്നുള്ളവരാണ്. അതേ സമയം 1.76 കോടി പേരാണ് ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തത് ഇതില്‍ 21 ശതമാനം മാത്രമാണ് ഇന്ത്യയയില്‍ നിന്നുള്ളത്.

കഴിഞ്ഞ വര്‍ഷം അവസാനപാദത്തിലെ കണക്ക് അനുസരിച്ച് ഫേസ്ബുക്ക്ഡൗ  ണ്‍ലോഡേഴ്‌സായിരുന്നു ഏറ്റവും അധികം. ഇന്ത്യയില്‍ ആകെ 30 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ടിക് ടോക്കിന് 20 കോടി ഉപയോക്താക്കളുമുണ്ട്. ചുങ്ങിയ കാലം കൊണ്ടാണ് ടിക് ടോക്ക് ഇത്രയധികം ഉപഭോക്താക്കളെ സമ്പാദിച്ചതെന്നാണ് ഇതില്‍ മറ്റൊരു പ്രധാന കാര്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More