Advertisement

കേരളത്തിൽ കാലവർഷം അഞ്ചു ദിവസം വൈകും

May 15, 2019
Google News 1 minute Read
rain

കേരളത്തിൽ കാലവർഷം അഞ്ചു ദിവസം വൈകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ ആറാം തിയതിയോടെ മൺസൂൺ കേരള തീരത്ത് എത്തും. സാധാരണ ജൂൺ ഒന്നിനു കേരള തീരത്ത് മൺസൂൺ എത്താറുണ്ട്. ഇത്തവണ മുൻവർഷത്തേക്കാൾ മഴ കുറവായിരിക്കുമെന്നും പ്രവചനമുണ്ട്.

കൃത്യമായ മൺസൂൺ മഴ ലഭിക്കുന്നതുകൊണ്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തിയായ ഇന്ത്യ കാർഷികരംഗത്ത് മുന്നേറുന്നത്.

Read Also : സംസ്ഥാനത്ത് മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ജൂണിനും സെപ്റ്റംബറിനുമിടയിൽ ദക്ഷിണേന്ത്യയിൽ 95 ശതമാനം മഴയും വടക്കുകിഴക്കേ ഇന്ത്യയിൽ 92 ശതമാനം മഴയുമാണ് പ്രതീക്ഷിക്കുന്നത്. വടക്കുപടിഞ്ഞാറേ ഇന്ത്യയിൽ 60 ശതമാനവും മധ്യ ഇന്ത്യയിൽ 50 ശതമാനം മഴയുമാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here