Advertisement

ചെങ്ങോട്ടുമല ക്വാറി കളക്ടര്‍ സന്ദര്‍ശിക്കും; സമര സമിതിയുമായി കളക്ട്രേറ്റില്‍ നടന്ന യോഗത്തിലാണ് തീരുമാനം

May 16, 2019
0 minutes Read

കോഴിക്കോട് ചെങ്ങോട്ടുമല കളക്ടര്‍ സന്ദര്‍ശിക്കും. സമര സമിതിയുമായി കളക്ട്രേറ്റില്‍ നടന്ന യോഗത്തിലാണ് തീരുമാനം. അത് സമയം, ക്വാറി ഉടമകളുമായി നാളെ നിശ്ചയിച്ചിരിക്കുന്ന ഹിയറിംഗില്‍ മാറ്റമുണ്ടാകില്ല. സമരസമിതി കൂടി ആലോചിച്ച് സമരം അവാസിപ്പിക്കുന്ന കാര്യം ഹിയറിംഗില്‍ തീരുമാനിക്കും .

ചെങ്ങോട്ടുമല സമര സമിതിയുമായി കലക്ടറുടെ അദ്ധ്യക്ഷതയില്‍ രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് സമവായത്തില്‍ എത്തിയത്. പ്രദേശവാസികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ നടപ്പാക്കുകയില്ല. ദ്രുതഗതിയില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്നും ജില്ലാ കലക്ടര്‍ യോഗത്തെ ഇതിനോടകം അറിയിച്ചു. എല്ലാ വാദഗതികളും പരിഗണിച്ചശേഷം നിയമപ്രകാരം മാത്രമേ പ്രശ്‌നത്തില്‍ നടപടികള്‍ എടുക്കു. കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കാനായി എത്രയും പെട്ടെന്ന് സ്ഥലം സന്ദര്‍ശിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.ക്വാറിക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറങ്ങോട്ട് .

ക്വാറി ഉടമകള്‍ക്കായ് നാളെ നിശ്ചയിച്ചിരിക്കുന്ന ഹിയറിംഗില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ നാളെത്തെ ഹിയറിംഗില്‍ ക്വാറിക്ക് അനുമതി ലഭിക്കാന്‍ സാധ്യത ഇല്ല. തുടര്‍ സമരത്തെ കുറിച്ച് സമര സമിതിയുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം ഉണ്ടാകും.
പത്തനംതിട്ട ആസ്ഥാനമായ ക്വാറി കമ്പനിക്ക് ലൈസന്‍സ് നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെതാണ് നിര്‍ദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top