Advertisement

വ്യത്യസ്ത വിഭവങ്ങളൊരുക്കി കോഴിക്കോട്ടെ ചൈനീസ് നോമ്പുതുറ

May 16, 2019
Google News 1 minute Read

വ്യത്യസ്തമായ വിഭവങ്ങള്‍കൊണ്ട് എന്നും അതിശയിപ്പിക്കുന്നതാണ് കോഴിക്കോട്ടെ നോമ്പുതുറ.ബ്രൂസ്ലി ചിക്കന്‍ ബിരിയാണി.., ജാക്കിചാന്‍ ബീഫ് ബിരിയാണി തായ് ചട്ടിക്കറി തുടങ്ങി മലബാറുകാര്‍ക്ക് വ്യത്യസ്തമായ വിഭവങ്ങള്‍കൊണ്ട് നോമ്പുതുറക്കാന്‍ അവസരം നല്‍കുകയാണ് ഒരു ചൈനീസ് നോമ്പുതുറയിലൂടെ…

തനതായ ചൈനീസ് വിഭവങ്ങള്‍ക്കൊപ്പം മലബാര്‍ രുചികൂടി ഉള്‍ക്കൊള്ളിച്ചുള്ള വ്യത്യസ്ത വിഭവങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മുപ്പതിലേറെ വകഭേദങ്ങളിലുള്ള മോമോസ്, ഇറച്ചിക്കറിയിട്ട ഫ്രൈഡ് റൈസ് ,ബ്രൂസ് ലി ,ജാക്കിചാന്‍ ബിരിയാണി തുടങ്ങി ഇതുവരെ ആരും കേള്‍ക്കാത്തതും അറിയാത്തതുമായ രുചികരമായ വിഭവങ്ങള്‍ ചൈനീസ് ഫാക്ടറിയില്‍ തയ്യാറാണ്.

ചൈനയിലെ ഏറ്റവും പ്രശസ്ത വിഭവമായ മോമോ. മാത്രമല്ല ഡിന്‍സന്റെ പതിനഞ്ചോളം വകഭേദങ്ങളും ചൈനീസ് റസ്‌റ്റോറന്റില്‍ ഒരുക്കിയിട്ടുണ്ട്. ഫ്രൈഡ് റൈസസില്‍ തന്നെ പുതിയ പരീക്ഷണമെന്നോണം വയനാടന്‍ കൈമ റൈസിലുള്ള ഫ്രൈഡ് റൈസും ഇവിടെ ലഭ്യമാണ്. ചുരുങ്ങിയ കാലംകൊണ്ട് പ്രശസ്തമായ ആദാമിന്റെ ചായക്കടയുടെ ഒരു ചൈനീസ് വെര്‍ഷനാണ് ഈ സ്ഥാപനം. ചൈനീസ്-ഇന്ത്യന്‍ കോമ്പിനേഷനാണ് ഇവിടത്തെ പ്രത്യേകത.

റെസ്‌റ്റോറന്റിന്റെ ഘടനയിലും ഏറെ പ്രത്യേകതകളുണ്ടെ. ഗ്യാരേജ് സ്റ്റയിലാണ് ഇതിന്റെ കോണ്‍സെപ്റ്റ്. റമസാന്‍ സ്പെഷ്യലായി സ്ഥിരം വിഭവങ്ങള്‍ക്ക് പുറമെ 21 വ്യത്യസ്ത പൊറോട്ടാ വിഭവങ്ങളും ജ്യൂസുകളും ഒരുക്കിയിട്ടുണ്ട്. ആദാമിന്റെ ചായക്കടക്ക് സമീപത്തായി സില്‍ക്ക് സ്ട്രീറ്റിലാണ് റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here