ഇറാനുമായി യുദ്ധത്തിന് താല്‍പ്പര്യമില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

ഇറാനുമായി യുദ്ധത്തിന് താല്‍പ്പര്യമില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് പോംപിയോ നിലപാട് വ്യക്തമാക്കിയത്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോക്ക് നല്‍കുന്ന പിന്തുണ റഷ്യ പിന്‍വലിക്കണമെന്നും പോംപിയോ വ്യക്തമാക്കി.
ഇറാനെതിരെയുള്ള അമേരിക്കയുടെ ആണവ ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മൈക്കല്‍ പോംപിയോ ഇറാനുമായി യുദ്ധത്തിന് താല്‍പ്പര്യമില്ലെന്ന നിലപാടുമായി രംഗത്ത് വന്നത്. അമേരിയ്ക്ക് ഇറാന്‍ മറ്റേത് രാജ്യത്തേയും പോലെ ഒന്ന് മാത്രമാണ്. എന്നാല്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഹനിച്ചാല്‍ നോക്കി നില്‍ക്കാനാവില്ല എന്നും പോംപിയോ പറഞ്ഞു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പോംപിയോ ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ളാ അലി ഖമീനിയും അമേരിക്കയുമായി യുദ്ധത്തിനില്ല എന്ന നിലപാടുമായി രംഗത്ത് വന്നു. കഴിഞ്ഞയാഴ്ച്ച അമേരിക്ക ഗള്‍ഫ് രാജ്യങ്ങളിലേക്ക് യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അയച്ചിരുന്നു.
ഒപ്പം രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന വെനസ്വേലയില്‍ നിക്കോളാസ് മഡൂറോക്ക് റഷ്യ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും പോംപിയോ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ലവ്‌റോവ് നിഷേധിച്ചു. 2010 അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടരുതെന്നും പോംപിയോ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here