ലൂസിഫർ 200 കോടി ക്ലബിൽ

മലയാള സിനിമാ ചരിത്രത്തിൽ പുത്തൻ നേട്ടം കൈവരിച്ച് ലൂസിഫർ. നൂറുകോടി മേനിയെല്ലാം പഴംകഥയാക്കി 200 കോടി ക്ലബിൽ പ്രവേശിച്ചാണ് ലൂസിഫർ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നത്. ലൂസിഫറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മോഹൻലാൽ തന്നെ നായകനായെത്തിയ പുലിമുരുകൻ 150 കോടി പിന്നിട്ട് റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരുന്നു. എന്നാൽ ആ റെക്കോർഡും തകർത്താണ് ലൂസിഫറിൻറെ ചരിത്ര വിജയം.
എട്ട് ദിവസം കൊണ്ട് തന്നെ ചിത്രം നൂറുകോടി ക്ലബിൽ പ്രവേശിച്ചിരുന്നു.

Read Also : എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ലൂസിഫർ

മുരളി ഗോപി തിരക്കഥയെഴുതി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. 2019 മാർച്ച് 28നാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top