Advertisement

‌വി​ദ്യാ​സാ​ഗ​റി​ന്റെ പ്ര​തി​മ നി​ർ​മി​ക്കാ​മെ​ന്ന് മോ​ദി: മോദിയു​ടെ സ​ഹാ​യം വേ​ണ്ടെ​ന്ന് മ​മ​ത

May 16, 2019
Google News 0 minutes Read

പ​ശ്ചി​മ ബം​ഗാ​ളി​ലെ കൊ​ൽ​ക്ക​ത്തി​ൽ അ​മി​ത് ഷാ​യു​ടെ റാ​ലി​ക്കി​ടെ ത​ക​ർ​ക്ക​പ്പെ​ട്ട ന​വോ​ത്ഥാ​ന​നാ​യ​ക​ൻ ഈ​ശ്വ​ർ ച​ന്ദ്ര വി​ദ്യാ​സാ​ഗ​റി​ന്‍റെ പ്ര​തി​മ പു​ന​ർ​നി​ർ​മി​ക്കാ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​വി​ടെ പ​ഞ്ച​ലോ​ഹ​ങ്ങ​ൾ കൊ​ണ്ട് പു​തി​യ പ്ര​തി​മ നി​ർ​മി​ക്കാ​മെ​ന്നായിരുന്നു മോദിയുടെ വാഗ്ദാനം.

എന്നാൽ പ്ര​തി​മ നി​ർ​മി​ക്കാ​ൻ മോ​ദി​യു​ടെ സ​ഹാ​യം വേ​ണ്ടെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി തി​രി​ച്ച​ടി​ച്ചു. ബി​ജെ​പി ത​ക​ർ​ത്ത പ്ര​തി​മ വീ​ണ്ടും നി​ർ​മി​ക്കാ​ൻ ബം​ഗാ​ളി​ന​റി​യാം. അ​തി​ന് മോ​ദി​യു​ടെ പ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും മ​മ​ത പ​റ​ഞ്ഞു.

പ്ര​തി​മ നി​ർ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന മോ​ദി 200 വ​ർ​ഷ​ത്തെ സം​സ്കാ​ര​വും ച​രി​ത്ര​വും തി​രി​ച്ചു ത​രു​മോ​യെ​ന്നും മ​മ​ത ചോ​ദി​ച്ചു.

നേരത്തെ അമിത് ഷായുടെ റാലി സ്വാമി വിവേകാനന്ദന്റെ ഭവനത്തിൽ നിന്നും തുടങ്ങിയ റാലി വിദ്യാസാഗർ കോളെജിനടുത്ത് എത്തിയപ്പോൾ സംഘർഷമുണ്ടാവുകയും കോളെജിൽ സ്ഥാപിച്ചിരുന്ന ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കുകയുമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here