Advertisement

തൊവരിമല ഭൂസമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു

May 16, 2019
Google News 1 minute Read

വയനാട് തൊവരിമല ഭൂസമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഈ മാസം 18 ന് സെക്രട്ടറിയേറ്റ് പടിക്കൽ ഭൂസമര ഐക്യദാർഢ്യ സമിതി സമര സംഗമം സംഘടിപ്പിക്കും.

ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കണമെന്ന ആവശ്യമുയർത്തി വയനാട് സുൽത്താൻ ബത്തേരിക്കടുത്ത തൊവരിമലയിൽ ഏപ്രിൽ 21ന് തുടക്കം കുറിച്ച ഭൂസമരമാണ് പിന്നീട് റിലേ നിരാഹാരസമരം ആയി വയനാട് കലക്ടറേറ്റ് പടിക്കൽ തുടരുന്നത്. ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കണമെന്നും റിമാൻഡിൽ കഴിയുന്ന സമരസമിതി നേതാക്കളെ വിട്ടയക്കണമെന്നുമുള്ള സമരക്കാരുടെ ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.

Read Also : വയനാട് തൊവരിമലയിൽ കുടിൽകെട്ടി സമരം ചെയ്ത ഭൂസമരസമിതി പ്രവർത്തകരെ പൊലീസ് ഒഴിപ്പിച്ചു

ഈ സാഹചര്യത്തിലാണ് വയനാട്ടിലെ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 18 ന് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് പടിക്കൽ സമര ഐക്യദാർഢ്യസമിതി സംഗമം സംഘടിപ്പിക്കും

സമര സമിതി നേതാവ് എം വി കുഞ്ഞിക്കണാരൻ കണ്ണൂർ സെൻട്രൽ ജയിലിൽ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിക്കാനും കൽപ്പറ്റയിലെ കലക്ട്രേറ്റ് പിടിക്കാൻ നടക്കുന്ന റിലേ നിരാഹാര സമരം തുടരാനുമാണ് സമര സമിതി തീരുമാനം. നേതാക്കൾക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഈ മാസം 20ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here