Advertisement

കോഴിക്കോട് നിന്നും കാണാതായ വിദേശ വനിതയെ കണ്ടെത്തി

May 17, 2019
Google News 1 minute Read
foreign woman who went missing found from calicut beach

കോഴിക്കോട് നിന്നും കാണാതായ വിദേശ വനിതയെ കണ്ടെത്തി. കോഴിക്കോട് സൗത്ത് ബീച്ചിൽ നിന്നുമാണ് കണ്ടെത്തിയത്.

മലയാളി സുഹൃത്തിനൊപ്പം എത്തിയ വെസ്‌ന എന്ന യുവതിയെ കാണാതായെന്നായിരുന്നു പരാതി. സുഹൃത്ത് കോട്ടയം സ്വദേശി ജിം ബെന്നിയുടെ പരാതിയിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിനൊടുവിലാണ് വിദേശ വനിതയെ കണ്ടെത്തിയത്.

Read Also : കോഴിക്കോട് നഗരത്തിൽ എത്തിയ ഓസ്‌ട്രേലിയൻ വനിതയെ കാണാതായി

കോട്ടയം സ്വദേശി ജിം ബെന്നിയും ,ഓസ്‌ട്രേലിയൻ വനിത വെസ്‌നയും ഇന്നലെ വൈകീട്ടോടെയാണ് കോഴിക്കോട് എത്തിയത്. സഞ്ചാര പ്രിയരായ ഇരുവരും മെയ് ഒന്നു മുതൽ കേരളത്തിലെ വിവിധ ഇടങ്ങളിൽ സഞ്ചരിക്കുകയായിരുന്നു.വയനാട്ടിൽ നിന്നുമാണ് ഇവർ കോഴിക്കോട് എത്തിയത്. കെഎസ്‌ഐർടിസിക്ക് സമീപത്തെ ലോഡ്ജിന്റെ പരിസരത്ത് നിന്നുമാണ് ഇവരെ കാണാതായ തെന്ന് പോലീസ് പറഞ്ഞു.

ഇരുവരും ഫെയ്‌സ്ബുക്ക് വഴി പരിജയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ രണ്ട് തവണ യാത്ര പോവുകയും മുൻമ്പ് ഒരിക്കൽ സമാനമായി യുവതിയെ പെട്ടന്ന് കാണാതാവുകയും ചെയതതായി കാമുകൻ ജിം ബെന്നി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here