കോഴിക്കോട് നഗരത്തിൽ എത്തിയ ഓസ്‌ട്രേലിയൻ വനിതയെ കാണാതായി

കോഴിക്കോട് നഗരത്തിൽ എത്തിയ ഓസ്‌ട്രേലിയൻ വനിതയെ കാണാതായതായി പരാതി. മലയാളി സുഹൃത്തിനൊപ്പം എത്തിയ വെസ്‌ന എന്ന യുവതിയെ കാണാതായെന്നാണ് പരാതി. സുഹൃത്ത് കോട്ടയം സ്വദേശി ജിം ബെന്നിയുടെ പരാതിയിൽ കസബ പൊലീസ് കേസ്സെടുത്തു.
കോട്ടയം സ്വദേശി ജിം ബെന്നിയും ,ഓസ്‌ട്രേലിയൻ വനിത വെസ്‌നയും ഇന്നലെ വൈകീട്ടോടെയാണ് കോഴിക്കോട് എത്തിയത്. സഞ്ചാര പ്രിയരായ ഇരുവരും മെയ് ഒന്നു മുതൽ കേരളത്തിലെ വിവിധ ഇടങ്ങളിൽ സഞ്ചരിക്കുകയായിരുന്നു.വയനാട്ടിൽ നിന്നുമാണ് ഇവർ കോഴിക്കോട് എത്തിയത്. കെഎസ്‌ഐർടിസിക്ക് സമീപത്തെ ലോഡ്ജിന്റെ പരിസരത്ത് നിന്നുമാണ് ഇവരെ കാണാതായ തെന്ന് പോലീസ് പറഞ്ഞു.
Read Also : ഇനിയും ചുരുളഴിയാതെ ഹാഷിം-ഹബീബ തിരോധാനം; കാണാതായിട്ട് രണ്ടു വർഷം
ഇരുവരും ഫെയ്‌സ്ബുക്ക് വഴി പരിജയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ രണ്ട് തവണ യാത്ര പോവുകയും മുൻമ്പ് ഒരിക്കൽ സമാനമായി യുവതിയെ പെട്ടന്ന് കാണാതാവുകയും ചെയതതായി കാമുകൻ ജിം ബെന്നി പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് റെയിൽവേ സ്റ്റേഷൻ ,കെ .എസ് .ആർ.ടി.സി ഡിപ്പോകൾ, ഓട്ടോ തൊഴിലാളികൾ, ടാകസിസ്റ്റുകൾ, ലോഡ്ജുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് വിവരം കൈയ്യ് മാറിയിട്ടുണ്ട.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here