പൊലീസ് പോസ്റ്റൽ വോട്ട് തിരിമറി; നാല് പൊലീസുകാരെ തിരിച്ചു വിളിച്ചു

പൊലീസ് പോസ്റ്റൽ തിരിമറി വിഷയത്തിൽ നാല് പോലീസുകാരെ തിരിച്ചു വിളിച്ചു. പഞ്ചാബിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാലു പൊലീസുകാരെയാണ് തിരിച്ചു വിളിച്ചത്. ബറ്റാലിയൻ ഡിഐജിയാണ് തിരിച്ചു വിളിച്ചത്. തിരിച്ചു വിളിച്ചവരിൽ വെമ്പായത്ത് തന്റെ മേൽവിലാസത്തിൽ കൂട്ടത്തോടെ പോസ്റ്റൽ ബാലറ്റുകൾ ശേഖരിച്ച മണിക്കുട്ടനും ഉൾപ്പെടും. ഇവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.
Read Also : പൊലീസിലെ പോസ്റ്റൽ വോട്ട് തിരുമറി; ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു
നേരത്തെ പോസ്റ്റൽ വോട്ട് ക്രമക്കേടിൽ പൊലീസ് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. നോഡൽ ഓഫീസർ എസ്. ആനന്ദകൃഷ്ണനാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണം പൂർത്തിയാക്കാൻ സമയം വേണമെന്ന് ഇടക്കാല റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുകാരുടെ പോസ്റ്റൽ വോട്ടുകളിൽ പൊലീസ് അസോസിയേഷൻ നേതാക്കൾ ഇടപെട്ട് ക്രമക്കേട് നടത്തിയത് വിവാദമായതിനെ തുടർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡിജിപിയോട് റിപ്പോർട്ട് തേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here