പൊലീസിലെ പോസ്റ്റൽ വോട്ട് തിരിമറി; ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു

പൊലീസിലെ പോസ്റ്റൽ വോട്ട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഡിജിപിക്കാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ മൊഴിയെടുത്തിട്ടില്ല. 23 ന് ശേഷമെ എത്ര പോസ്റ്റൽ വോട്ടുകൾ രേഖപ്പെടുത്തിയെന്ന് അറിയാൻ കഴിയുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
പോസ്റ്റൽ വോട്ട് തിരിമറിയിൽ നേരത്തെ ഐആർ ബറ്റാലിയനിലെ കമാൻഡർ വൈശാഖിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഇയാൾക്കെതിരെ വോട്ട് തിരിമറിയിൽ കേസ് എടുത്തതോടെയാണ് നടപടി. അതേസമയം, വോട്ട് തിരിമറിയിലെ പ്രധാന തെളിവായ ശ്രീപത്മനാഭ എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പ് നിക്കം ചെയ്തു. ഈ ഗ്രൂപ്പിലാണ് പോസ്റ്റൽ വോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ചത്.
Read Also : പൊലീസ് പോസ്റ്റൽ വോട്ട് ക്രമക്കേട്; രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി
പോസ്റ്റൽ വോട്ട് ചെയ്യാൻ മറ്റുള്ളവരെ നിർബന്ധിച്ചത് വൈശാഖാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here