Advertisement

കേരള കോൺഗ്രസിലെ തർക്ക പരിഹാരത്തിന് പുതിയ നീക്കവുമായി ജോസ് കെ മാണി പക്ഷം

May 18, 2019
Google News 0 minutes Read

പൊട്ടിത്തെറിയിലേക്ക് നീങ്ങാതെ കേരള കോൺഗ്രസിലെ തർക്ക പരിഹാരത്തിന് നീക്കവുമായി ജോസ് കെ മാണി പക്ഷം. പി ജെ ജോസഫിനെ അനുനയിപ്പിക്കാൻ ജോസ് കെ മാണി നേരിട്ട് കൂടിക്കാഴ്ച നടത്തിയേക്കും. ജോസ് കെ മാണിയെ ചെയർമാനാക്കുന്നതിന് പകരം പാർലമെന്ററി പാർട്ടി നേതൃസ്ഥാനം കൈമാറാമെന്നാണ് ജോസഫിനു മുന്നിൽ വയ്ക്കുന്ന വാഗ്ദാനം

ചെയർമാൻ പദവി ഗ്രൂപ്പിന്റെ മാത്രമല്ല, മാണി കുടുംബത്തിന്റെ കുത്തകയാണെന്ന നിലപാടിലാണ് ജോസ് കെ മാണി പക്ഷം. സംസ്ഥാന കമ്മറ്റി വിളിച്ചു ചേർക്കുമ്പോൾ ജോസ് കെ മാണിയെ ചെയർമാൻ ആക്കണമെന്ന ആവശ്യം ഭൂരിപക്ഷം അംഗങ്ങളും ഉന്നയിക്കും. എന്നാൽ ജോസ് കെ മാണിക്ക് കീഴിൽ പാർട്ടിയിൽ തുടരാൻ പി ജെ ജോസഫ് തയ്യാറായേക്കില്ല. അനുനയിപ്പിക്കാൻ ജോസ് കെ മാണി തന്നെ നേരിട്ട് ചർച്ച നടത്തിയേക്കും. പാർലമെന്ററി പാർട്ടി നേതൃസ്ഥാനം വിട്ടു നൽകാമെന്നാണ് പുതിയ വാഗ്ദാനം. ജോസഫ് ഇതിനു വഴങ്ങാതെ വന്നാൽ പാർട്ടി പിളർപ്പിലേക്ക് നീങ്ങും. സംസ്ഥാന കമ്മറ്റയിൽ ഏറ്റുമുട്ടിനൊരുങ്ങിയാൽ ജോസഫിന് അപമാനിതനായി മടങ്ങേണ്ടി വരും.

ജോസഫിന് പിന്തുണയുമായി നിൽക്കുന്ന ജോയ് എബ്രഹാമിൽ നിന്നും ജനറൽ സെക്രട്ടറി സ്ഥാനം തിരിച്ചു വാങ്ങാനും ജോസ് കെ മാണി പക്ഷം പദ്ധതിയിടുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിന് സമാനമായ സാഹചര്യം ആവർത്തിച്ചാൽ പാർട്ടി വിടാൻ തന്നെയാണ് ജോസഫിന്റെ തീരുമാനം. ചെയർമാൻ തെരഞ്ഞെടുപ്പിനുമുമ്പ് യോജിപ്പിനുള്ള അവസാന നീക്കത്തിനാണ് ജോസ് കെ മാണി ഒരുങ്ങുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here