Advertisement

പാക്കിസ്ഥാനിൽ എയിഡ്സ് പടരുന്നു; കൂടുതലും കുട്ടികളിൽ

May 18, 2019
1 minute Read

പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തി രാജ്യത്ത് എയിഡ്സ് പടരുന്നു. ഇതുവരെ നാനൂറോളം പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. ഇതിൽ കുട്ടികളാണ് കൂടുതൽ. അണുബാധിതമായ സിറിഞ്ചില്‍ നിന്നും ഒരു ഡോക്ടര്‍ കുത്തി വെച്ചാണ് കുട്ടികള്‍ക്ക് എച്ച്ഐവി ബാധിച്ചതെന്നാണ് ആരോപണം. ഇയാള്‍ മനപ്പൂര്‍വ്വമാണോ ഇത് ചെയ്തതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുളള വസായോ ഗ്രാമത്തില്‍ അഞ്ഞൂറോളം കുട്ടികള്‍ക്കാണ് എച്ച്ഐവി ബാധിച്ചെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചത്. നിരവധി പേരാണ് ഗ്രാമത്തില്‍ പൊലീസ് മുന്‍കൈ എടുത്ത് സ്ഥാപിച്ച മെഡിക്കല്‍ ക്യാംപുകളിലേക്ക് പരിശോധനയ്ക്കായി എത്തുന്നത്. പാക്കിസ്ഥാനില്‍ ഉടനീളം രോഗം വ്യാപിക്കാനുളള സാധ്യതയുണ്ടെന്ന് മെഡിക്കല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സുരക്ഷിതമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗമാണ് എച്ച്ഐവി വ്യാപിക്കാന്‍ കാരണമാക്കിയതെന്നാണ് നിഗമനം. വ്യാജ ഡോക്ടര്‍മാരുടെ ഇടപെടലും എയ്ഡ്സ് വ്യാപനത്തിന് കാരണമായി.

മകന് അസുഖമില്ലെന്നറിഞ്ഞ ഒരു മാതാവിൻ്റെ സന്തോഷം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top