Advertisement

എഴുന്നള്ളിപ്പിന് ആനകളുടെ എണ്ണം തികഞ്ഞില്ല; പിടിയാനയെ വേഷം കെട്ടിച്ച് ‘കൊമ്പനാക്കി’ തട്ടിപ്പ്

May 18, 2019
Google News 1 minute Read

എഴുന്നള്ളിപ്പിനുള്ള ആനകളിൽ ഒന്ന് കുറവ് വന്നപ്പോൾ പിടിയാനയെ വേഷം കെട്ടിച്ച്് ‘കൊമ്പനാക്കി’. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് സംഭവം. ലക്കിടി ഇന്ദിന എന്ന പിടിയാനയെയാണ് കൊല്ലങ്കോട് കേശവൻ എന്ന കൊമ്പനാക്കി തട്ടിപ്പ് നടത്തിയത്. പിടിയാനക്ക് ഫൈബറിന്റെ കൊമ്പ് ഘടിപ്പിച്ചായിരുന്നു എഴുന്നള്ളിപ്പ് നടത്തിയത്.

ചെർപ്പുളശ്ശേരി ക്ഷേത്രത്തിലെ തൂതപ്പൂരത്തിനോടനുബന്ധിച്ചാണ് സംഭവം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു എഴുന്നള്ളിപ്പ് നടന്നത്. എഴുന്നള്ളിപ്പിന് കൊമ്പനാനകളുടെ കുറവു വന്നതോടെയാണ് ഇത്തരത്തിലൊരു തട്ടിപ്പ് നടത്തിയത്. എഴുന്നള്ളിപ്പ് കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾത്തന്നെ ആനയുടെ മട്ടും ഭാവവും ചർച്ചയായി. പിന്നീടാണ് തട്ടിപ്പ് വെളിച്ചത്തായത്. 15 ആനയായിരുന്നു എഴുന്നള്ളത്തിനു വേണ്ടിയിരുന്നത്.

പിടിയാനയെ പല ക്ഷേത്രങ്ങളിലും പിടിയാനയെ എഴുന്നള്ളിക്കാറുണ്ടെങ്കിലും തൂതപ്പൂരത്തിന് പിടിയാനയെ എഴുന്നള്ളിക്കാറില്ല.ഇതിന്റെ പശ്ചാത്തലത്തിൽ ഇന്നു വൈകിട്ട് 6ന് തൂത ക്ഷേത്ര കമ്മിറ്റി അടിയന്തര യോഗം ചേരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here