ഇന്ദിരാ ഗാന്ധിയെപ്പോലെ താനും സുരക്ഷാ ഉദ്യോഗസ്ഥരാൽ കൊല്ലപ്പെട്ടേക്കാമെന്ന് അരവിന്ദ് കെജ്‌രിവാൾ

ഇന്ദിരാ ഗാന്ധിയെപ്പോലെ താനും സുരക്ഷാ ഉദ്യോഗസ്ഥരാൽ കൊല്ലപ്പെട്ടേക്കാമെന്നും ബിജെപി തന്റെ പിന്നാലെയുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനിലൂടെ എല്ലാ വിവരങ്ങളും ബിജെപി അറിയുന്നുണ്ടെന്നും ഈ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് തന്നെ ഇല്ലാതാക്കാനുള്ള ശ്രമമുണ്ടെന്നും അരവിന്ദ് കെജ്‌രിവാൾ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
അടുത്തിടെ ഡൽഹിയിൽ റോഡ് ഷോ നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഒരാൾ കെജ്‌രിവാളിന്റെ മുഖത്തടിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡൽഹി മുഖ്യമന്ത്രി ബിജെപിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആം ആദ്മി പാർട്ടി പ്രവർത്തകനാണ് മുഖ്യമന്ത്രിയെ ആക്രമിച്ചതെന്നാണ് ഡൽഹി പോലീസിന്റെ കണ്ടെത്തലെന്നും ഇത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും കെജ്‌രിവാൾ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here