കെജ്രിവാളില്ലെങ്കില്‍ മറ്റാര്? പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ ചര്‍ച്ച തുടങ്ങി എഎപി

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തിരക്കിട്ട ചര്‍ച്ചക്കളുമായി ആംആദ്മി പാര്‍ട്ടി.രാജി സമര്‍പ്പിച്ച് മുഖ്യമന്ത്രി അതിഷി. തുടര്‍ നീക്കങ്ങളും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനും പാര്‍ട്ടി പ്രതേക യോഗം ചേരും.ഇന്ത്യ മുന്നണിയില്‍ തുടരുന്നത് അടക്കം പാര്‍ട്ടി ചര്‍ച്ച ചെയ്യും. (who will be the next leader of opposition delhi AAP)
തെരെഞ്ഞെടുപ്പിലെ പരാജയം തകര്‍ത്തത് ആംആദ്മി പാര്‍ട്ടിയുടെ ആത്മവിശ്വാസം ആണ്. പാര്‍ട്ടിയുടെ നിലനില്‍പ്പിന് കൂടുതല്‍ കരുത്ത് കാട്ടേണ്ടത് ഉണ്ട്.നിയമസഭയില്‍ പ്രതിപക്ഷ സ്ഥാനത്ത് ആംആദ്മി പാര്‍ട്ടി എത്തുമ്പോഴും പാര്‍ട്ടിയുടെ മുഖം അരവിന്ദ് കേജ്രിവാള്‍ സഭയ്ക്ക് പുറത്താണ്. ശക്തനായ പ്രതിപക്ഷ നേതാവിനെ കണ്ടെത്തുകയാണ് പാര്‍ട്ടിയുടെ മുന്നിലുള്ള പ്രതിസന്ധി.ജയിച്ചവരില്‍ അതിഷിയും ഗോപാല്‍ റായുമാണ് മുന്‍നിര നേതാക്കള്‍.ഇതിനായി ഭൂരിപക്ഷം നേതാക്കളുടെ അഭിപ്രായം തേടാന്‍ ആംആദ്മി പാര്‍ട്ടി പ്രതേക യോഗം ചേരും.അഴിമതി ആരോപണങ്ങളില്‍ അരവിന്ദ് കേജ്രിവാള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ നേരിടുന്ന അന്വേഷണത്തിലും പാര്‍ട്ടിക്ക് ആശങ്ക ഉണ്ട്. കേസുകളില്‍ നേതാക്കള്‍ക്ക് ഒരിക്കല്‍ കൂടി ജയിലില്‍ പോകേണ്ടി വന്നാല്‍ പാര്‍ട്ടിയുടെ ഭാവി തുലാസില്‍ ആകും.
ഡല്‍ഹി തിരിച്ച് പിടിക്കാന്‍ ജനവിശ്വാസം വീണ്ടെടുക്കലാണ് പാര്‍ട്ടിയുടെ മുന്‍പില്‍ ഉള്ള ആദ്യ കടമ്പ. സൗജന്യങ്ങള്‍ കൂടുതലായി നല്‍കിയപ്പോള്‍ അടിസ്ഥാന സൗകര്യ വികസനം ഡല്‍ഹിയില്‍ നിലച്ചു. ഈ ഘടകങ്ങള്‍ ആയിരുന്നു പരാജയത്തിന് പിന്നിലെ കാരണങ്ങളിലൊന്ന് എന്നാണ് വിലയിരുത്തല്‍.നിലവില്‍ കയ്യിലുള്ള കോര്‍പ്പറേഷന്‍ ഭരണത്തിലൂടെ നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിക്കാന്‍ ആണ് ആം ആദ്മി പാര്‍ട്ടിയുടെ പദ്ധതി.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കെജരിവാളിനെതിരെ പ്രചാരണത്തില്‍ ആരോപണമുന്നയിച്ചത് ആം ആദ്മി പാര്‍ട്ടിക്ക് ഇന്ത്യ മുന്നണിയോടുള്ള എതിര്‍പ്പിന് കാരണമായി. ഇന്ത്യ മുന്നണിയില്‍ തുടരേണ്ടതുണ്ടോ എന്നതും ആംആദ്മി പരിശോധിക്കും.
Story Highlights : who will be the next leader of opposition delhi AAP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here