Advertisement

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ അന്തിമ പട്ടികയിലുള്ളത് അരഡസനോളം പേരുകള്‍; ജയിന്റ് കില്ലര്‍ മുഖ്യമന്ത്രി കസേരയിലെത്തുമോ?

February 9, 2025
Google News 3 minutes Read
BJP's Delhi Wapsi Complete Focus Now On Chief Minister Question

ബിജെപി ചരിത്ര വിജയം നേടിയ ഡല്‍ഹിയില്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും സജീവമാണ്. സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവയടക്കം അരഡസനോളം പേരുകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവക്ക് സമാനമായി അപ്രതീക്ഷിത മുഖ്യമന്ത്രി ഡല്‍ഹിയിലും ഉണ്ടാകുമോ എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റു നോക്കുന്നത്. (BJP’s Delhi Wapsi Complete Focus Now On Chief Minister Question)

വന്‍ വിജയം നേടിയ ഡല്‍ഹിയില്‍ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ ബിജെപി ആരംഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ന്യൂ ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ തോല്‍പ്പിച്ച ജയിന്റ് കില്ലറായ പര്‍വേഷ് സാഹിബ് സിങ് വര്‍മയുടെ പേര് മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന പേരില്‍ നേരത്തെ തന്നെ ഉയര്‍ന്നു വന്നിരുന്നു.മുന്‍ മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മയുടെ മകനും വെസ്റ്റ് ഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംപിയുമായ പര്‍വേഷ്, ഹൃദയ ഭൂമിയില്‍ പ്രബലമായ ജാട്ട് വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ്. ഡല്‍ഹിയിലെ വ്യാപാരി- വ്യവസായി സമൂഹത്തോട് ഏറെ അടുപ്പമുള്ള വിജേന്ദ്ര ഗുപ്തയാണ് പരിഗണനയിലുള്ള മറ്റൊരു പേര്. നിലവില്‍ ഡല്‍ഹിയിലെ പ്രതിപക്ഷ നേതാവാണ് വിജേന്ദ്ര ഗുപ്ത.

Read Also: ‘അദ്ദേഹത്തിന് വയ്യെന്ന് തോന്നുന്നു, വേഗം വെള്ളം കൊടുക്കൂ’; ഡല്‍ഹിയിലെ ആവേശ പ്രസംഗത്തിനിടെ ക്ഷീണിച്ചിരുന്ന പ്രവര്‍ത്തകനെ ചൂണ്ടിക്കാട്ടി മോദി

ആര്‍ എസ് എസുമായി ഏറെ അടുപ്പമുള്ള സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവയെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. അടിത്തട്ടില്‍ ഇറങ്ങിയുള്ള സംസ്ഥാന അധ്യക്ഷന്‍ പ്രവര്‍ത്തനങ്ങളും സംഘാടന മുഖവും , വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു എന്ന് വിലയിരുത്തലുണ്ട്.

ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ , ഡല്‍ഹിക്കായി ഒരു പൂര്‍വാഞ്ചലി മുഖത്തെ കണ്ടെത്താന്‍ ബിജെപി തീരുമാനിച്ചാല്‍, വടക്കുകിഴക്കന്‍ ഡല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപി മനോജ് തിവാരിക്ക് നറുക്ക് വീഴും. രാഹുല്‍ ഗാന്ധിയുടെ ജാതി സെന്‍ സസ് പ്രചാരണത്തിന് മറുപടിയായി ഡല്‍ഹിക്ക് ആദ്യമായി പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രി വേണമെന്ന് നേതൃത്വം തീരുമാനിച്ചാല്‍ രാജ് കുമാര്‍ ചൗഹാന്‍, കൈലാഷ് ഗാങ്വാള്‍,രവി കാന്ത്,രവീന്ദ്ര ഇന്ദ്രജ് സിങ് എന്നിവര്‍ക്ക് സാധ്യത തെളിയും.

Story Highlights : BJP’s Delhi Wapsi Complete Focus Now On Chief Minister Question

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here