Advertisement

ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

May 18, 2019
Google News 0 minutes Read

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട തെരഞ്ഞെടുപ്പിൽ ഇന്ന് നിശബ്ജ പ്രചാരണം. എഴ് സംസ്ഥാനങ്ങളിലെ അൻപത്തി ഒൻപത് ലോകസഭാ മണ്ഡലങ്ങളിലേക്ക് നാളെ വോട്ടെടുപ്പ് നടക്കും. നിശബ്ദ പ്രാചരണ ദിവസം രാഷ്ട്രീയ നേതാക്കൾ മാധ്യമങ്ങളെ കാണുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപെടുത്തി.

543 ലോക്‌സഭാ മണ്ഡലങ്ങളിൽ ശേഷിയ്ക്കുന്ന 59 ഇടത്തേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ബിഹാറിലെ 8, ഹിമാചൽ പ്രദേശിലെ 4, ജാർഖണ്ടിലെ 3, മധ്യപ്രദേശിലെ 8, പഞ്ചാബിലെ 13, ഉത്തർപ്രദേശിലെ 13, പശ്ചിമ ബംഗാളിലെ 9, ചണ്ഡിഗഢിലെ 1 ഉം സീറ്റുകളാണ് അവസാന ഘട്ടത്തിൽ വോട്ട് ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളള പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നാണ് നരേന്ദ്രമോദി ജനവിധി തേടുക. ഉത്തർപ്രദേശിൽ മഹാസഖ്യവും ബിജെപിയും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. കോൺഗ്രസും ബിജെപിയും നേർക്ക് നേർ വരുന്ന മധ്യപ്രദേശിലും എൻഡിഎ ഘടകക്ഷിയായ ശിരോമണി അകാലിദളിനെതിരെ മത്സരിക്കുന്ന പഞ്ചാബിൽ നിന്നും കോൺഗ്രസ് നേട്ടം പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ ആറാംഘട്ട തെരഞ്ഞെടുപ്പിലെ സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് എഴുനൂറിലധികം കമ്പനി കേന്ദ്രസേനയെയാണ് പശ്ചിമ ബംഗാളിൽ വിന്യസിച്ചിരിക്കുന്നത്. സുരക്ഷ ക്രമീകരങ്ങൾ പൂർണ്ണമായും സൈന്യം ഏറ്റെടുത്തിട്ടുണ്ട്. അവസാന ദിനം രാഷ്ട്രീയ നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here