Advertisement

ചിന്നക്കനാലില്‍ തോട്ടം തൊഴിലാളി സമരം ഇരുപത്തിയാറാം ദിവസം പിന്നിടുന്നു; സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചില്ലെങ്കില്‍ വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിക്കുമെന്ന് തൊഴിലാളികള്‍

May 19, 2019
Google News 0 minutes Read

ചിന്നക്കനാലില്‍ തോട്ടം തൊഴിലാളികള്‍ നടത്തുന്ന കുടില്‍കെട്ടി സമരം ഇരുപത്തിയാറാം ദിവസം പിന്നിടുന്നു. സര്‍ക്കാര്‍ തലത്തില്‍ സ്ഥലം നല്‍കുന്നതിന് തയ്യാറായില്ലെങ്കില്‍ വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ച് സ്ഥിര താമസം ആരംഭിക്കുമെന്നും തൊഴിലാളികള്‍ പറഞ്ഞു.

വര്‍ഷങ്ങളായി തോട്ടം മേഖലയില്‍ ജോലി നോക്കി വിരമിച്ചതിന് ശേഷം താമസിക്കാന്‍ ഇടമില്ലാത്ത നൂറ് കണക്കിന് വരുന്ന തൊഴിലാളികളും ഇവരുടെ കുടുംബവുമാണ് നിലവില്‍ ചിന്നക്കാനാല്‍ സൂര്യനെല്ലിയിലെ ഭൂമി കയ്യേറി കുടില്‍ കെട്ടി സമരം ആരംഭിച്ചിരിക്കുന്നത്. നിലവില്‍ നാനൂറോളം വരുന്ന തൊഴിലാളി കുടുംബങ്ങളാണ് ഇവിടെ കുടില്‍ കെട്ടി സമരത്തിലുള്ളത്. നിലവില്‍ താമസിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള കുടിലുകള്‍ നിര്‍മ്മിച്ച് തൊഴിലാളികള്‍ ഇവിടെ സ്ഥിര താമസമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങള്‍ സ്ഥലം നല്‍കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികളുണ്ടായില്ലെങ്കില്‍ വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ച് സ്ഥിര താമസം ആരംഭിക്കുമെന്നും സമരസമതി നേതാക്കള്‍ പറഞ്ഞു.

സ്ഥലം ലഭിക്കാതെ ഇവിടെ നിന്നും കിടിയിറങ്ങില്ലെന്നും തൊഴിലാളികളും പറഞ്ഞു. കഴിഞ്ഞ ദിവസം സമര സമതി നേതാക്കളും സിപിഐ നേതാക്കളും ചേര്‍ന്ന് റവന്യൂ മന്ത്രിയെ അടക്കം നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നും തൊഴിലാളികള്‍ക്ക് ഭൂമി നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ ഭൂമി കിട്ടുന്നത് വരെ സമരം തുടരുവനാണ് തൊഴിലാളികളുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here