ഇറ്റാലിയൻ ലീഗിലെ മികച്ച താരം; കന്നി സീസണിൽ കസറി ക്രിസ്ത്യാനോ

ഇറ്റാലിയൻ ലീഗിലെ മികച്ച താരമായി യുവൻ്റസ് സ്ട്രൈക്കർ ക്രിസ്ത്യാനോ റൊണാൾഡോ. അരങ്ങേറ്റ സീസണിൽ തന്നെയാണ് ക്രിസ്ത്യാനോ ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. ഈ സീസണിലാണ് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിൽ നിന്ന് ക്രിസ്ത്യാനോ യുവൻ്റസിലെത്തിയത്.

റയലിലെ പ്രകടന മികവ് യുവൻ്റസിലും ആവർത്തിച്ച ക്രിസ്ത്യാനോ 30 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടുകയും എട്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. റൊണാൾഡോയുടെ മികവിൽ ഇറ്റാലിയൻ ലീഗ് കിരീടം നേടിയ യുവൻ്റസ് ഇറ്റാലിയൻ സൂപ്പർ കപ്പും സ്വന്തമാക്കിയിരുന്നു. യുവൻ്റസ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ പുറത്തായെങ്കിലും ലീഗിൽ ആറ് ഗോളുകൾ നേടിയ ക്രിസ്ത്യാനോ ഉജ്ജ്വല ഫോമിലാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More