Advertisement

പൊലീസിനും സ്‌ക്വാഡ് ഉദ്യോഗസ്ഥർക്കും നേരേ മണൽ കടത്ത് സംഘത്തിന്റെ ഭീഷണി

May 19, 2019
Google News 0 minutes Read

പൊലീസിനും സ്‌ക്വാഡ് ഉദ്യോഗസ്ഥർക്കും നേരേ മണൽ കടത്ത് സംഘത്തിന്റെ ഭീഷണി. അരീക്കോട് കീഴ്പ്പറമ്പിൽ നിന്ന് പോലീസ് പിടികൂടിയ തോണി മോചിപ്പിക്കാൻ മണൽ കടത്ത് സംഘത്തിന്റെ ശ്രമം ,നാല് സ്റ്റേഷനിൽ നിന്ന് പോലീസുകാരെത്തി തോണി നശിപ്പിച്ചു.

ചാലിയാറിലെ മണലെടുപ്പ് സംഘങ്ങൾക്കും കയ്യേറ്റക്കാർക്കും എതിരെ നടപടികൾ ശക്തമാക്കിയിരുന്നു. എന്നാൽ മണൽകടത്ത് സംഘം പരിശോധനക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. പരാതിയെ തുടർന്ന് രണ്ട് പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ് പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയ തോണി മോചിപ്പിക്കാനും മണൽ കടത്ത് സംഘം ശ്രമിച്ചു.

ചാലിയറിലെ പരിശോധനക്ക് നിയോഗിച്ച ബോട്ട്‌ലെ ഡ്രൈവറും ഒരു പോലീസുകാരനും പരിശോധനക്കെത്തിയപ്പോഴാണ് എട്ടംഗ സംഘം തോണിയിൽ മണൽ ശേഖരിക്കുന്നത് കണ്ടത്. ഉടൻ തോണി കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചെങ്കിലും എതിർപ്പ് മൂലം സാധിച്ചില്ല. അർധ
രാത്രിയിലും അക്രമികൾ സംഘടിച്ചതോടെ വാഴക്കാട് ,കൊണ്ടോട്ടി, മഞ്ചേരി, എടവണ്ണ എന്നിവിടങ്ങളിൽ നിന്ന് പോലീസെത്തിയാണ് കസ്റ്റഡിയിലെടുത്ത് തോണി നിശപ്പിച്ചത്. സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളെ ഭീഷണിപ്പെടുത്തിയവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മണൽ എടുപ്പ് നടത്തുന്ന സ്ഥലങ്ങളിൽ ശക്തമായ കാവലൊരുക്കാനാണ് തീരുമാനം. സ്‌ക്വാഡ് അംഗങ്ങൾക്കെതിരെ കയ്യേറ്റത്തിന് മുതിർന്നതോടെ ശക്തമായ നടപടിയുമായി മുന്നോട്ട് പോവനാണ് പോലീസ് ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി കടത്ത് സംഘങ്ങളിൽ നിന്ന് പിടികൂടിയ വാഹനങ്ങളുടെ ആർ സി ഓണർമാരെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here