അമേരിക്ക തങ്ങള്‍ക്കെതിരെ അപ്രഖ്യാപിത ഉപരോധം ഏര്‍പ്പെടുത്തുന്നുവെന്ന് വെനസ്വേലന്‍ അംബാസഡര്‍ റോസ്യോ മണീറോ ഗോണ്‍സാല്‍വസ്

വെനസ്വേല അമേരിക്കയുടെ ഉപരോധം നേരിടുകയാണെന്ന് വെനസ്വേലന്‍ അംബാസഡര്‍ റോസ്യോ മണീറോ ഗോണ്‍സാല്‍വസ്. ലണ്ടനില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഗോണ്‍സാല്‍വാസ് അമേരിക്കക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
അമേരിക്ക വെനസ്വേലക്ക് മേല്‍ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് റോസ്യോ മണീറോ ഗോണ്‍സാല്‍വസ് ആരോപിച്ചു. 2014 മുതല്‍ വെനസ്വേലയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള നീക്കങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ തുടങ്ങിയതാണ്. ഏകപക്ഷീയമായി വെനസ്വേലക്കെതിരെ ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഗോണ്‍സാല്‍വസ് പറഞ്ഞു. ഇത് രാജ്യത്തിനെ സാമ്പത്തികമായും സാമൂഹികമായും പുറകോട്ടടിക്കുകയാണെന്നും ഗോണ്‍സാല്‍വസ് കൂട്ടിച്ചേര്‍ത്തു.
മാസങ്ങളായി വെനസ്വേല രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ്. ഇതിനു പുറമേ സാമ്പത്തിക പ്രതിസന്ധിയും രാജ്യം നേരിടുന്നുണ്ട്. ഇതിനോടൊപ്പമാണ് അമേരിക്ക തങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന അഭിപ്രായവുമായി ഗോണ്‍സാല്‍വസ് രംഗത്തെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here