Advertisement

‘ന്യൂട്ടനും’ ‘ഉണ്ട’യും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?; ഉണ്ടെന്ന് തിരക്കഥാകൃത്ത്

May 19, 2019
1 minute Read

ന്യൂട്ടനും ഉണ്ടയും തമ്മിലെ ബന്ധത്തെപ്പറ്റി ട്വൻ്റിഫോർ ന്യൂസ് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു ആർട്ടിക്കിൾ ചെയ്തിരുന്നു. പ്രമേയപരമായി ഇരു ചിത്രങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് വിവരിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനപ്പുറം ഈ രണ്ട് ചിത്രങ്ങളും തമ്മിൽ മറ്റൊരു ബന്ധമുണ്ടെന്നാണ് ‘ഉണ്ട’യുടെ തിരക്കഥാകൃത്ത് ഹർഷദ് പറയുന്നത്. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയായിരുന്നു ഹർഷദിൻ്റെ വിശദീകരണം.

ഹർഷദിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

റഹ്മാന്റെ കൂടെ നിൽക്കുന്നത് കിരേന്ദ്ര യാദവ് ( Khirendra Yadav )എന്ന ഛത്തിസ്ഗുകാരൻ. ഇദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ #ഉണ്ട എന്ന സിനിമ സാധ്യമാകാൻ ഞങ്ങൾ കുറേ കൂടി പണിപ്പെട്ടേനെ. 2016 ന്റെ മദ്ധ്യത്തിലാണ് ഒരു പത്രക്കട്ടിംഗും അതിന് പിന്നാലെ അലഞ്ഞ രണ്ട് വർഷത്തെ റിസർച്ചും കൊണ്ട് റഹ്മാൻ എന്നെ കാണുന്നത്. അവൻ ആദ്യമായി ചെയ്യാൻ വിചാരിച്ച ഈ സിനിമയെ കുറിച്ച് സംസാരിച്ചത്. പിന്നീട് 2016 നവമ്പറോടെ കഥ നടന്ന സ്ഥലം കാണാനും അറിയാനും ഞങ്ങൾ ബസ്തറിലേക്ക് പുറപ്പെട്ടു. ഇന്ത്യയുടെ റെസ്കോറിഡോർ എന്നറിയപ്പെടുന്ന, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്ന് പറയപ്പെടുന്ന ബസ്തറിലേക്ക് . മോഡിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു ആ യാത്ര .ആരെ കാണണം, ആരെ വിശ്വസിക്കണം, ആരെയൊക്കെ പേടിക്കണം എന്നൊന്നും അറിയാത്ത അനിശ്ചിതത്വത്തിന്റെ ഒരു യാത്ര. അന്ന് ഡൽഹിയിലുണ്ടായിരുന്ന ജേണലിസ്റ്റ് സുഹൃത്തുക്കളുടെ സഹായത്തോടെ ഒടുവിൽ ഞങ്ങൾ ഈ കിരേന്ദിലെത്തി. പിന്നീടങ്ങോട്ട് നക്സൽ എഫക്റ്റഡ് എരിയയും അല്ലാത്ത സ്ഥലങ്ങളും ഉന്നത ഉദ്യോഗസ്ഥരെയും അങ്ങനെ എല്ലാം സഹായവും ചെയ്തു തന്നത് ഈ കിരേന്ദ് യാദവ്. അങ്ങിനെയിരിക്കെ സ്ഥലവും സംഭവങ്ങളും അറിഞ്ഞ ശേഷം ഞങ്ങൾ ചോദിച്ചു:
ഇവിടെ സിനിമ ഷൂട്ട് ചെയ്യാനൊക്കെ പറ്റ്വോ കിരേന്ദ്? പ്രശ്നമാവുമോ?
ഹേയ് ! അതിനെന്താ? ഒരു ഹിന്ദി സിനിമ ഇപ്പോൾ ഷൂട്ട് കഴിഞ്ഞ് പോയതേ ഉള്ളൂ. ഞാനും അതിൽ അഭിനയിച്ചിട്ടുണ്ട്.
ആണോ? ഏതാ സിനിമ ..?
ന്യൂട്ടൻ !

Read also: ‘ന്യൂട്ടനും’ ‘ഉണ്ട’യും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ

അനുരാഗ കരിക്കിൻ വെള്ളത്തിനു ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഉണ്ട’. മമ്മൂട്ടി പൊലീസുകാരനായി വേഷമിടുന്ന ചിത്രം, മാവോയിസ്റ്റ് ഭീഷണിയുള്ള ഛത്തീസ്ഗഡിലെ ഒരു ആദിവാസി മേഖലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന ഒൻപത് മലയാളി പൊലീസുകാരുടെ കഥയാണ്.

മാവോയിസ്റ്റ് ഭീഷണിയുള്ള ഛത്തിസ്ഗഡിലെ ഒരു ആദിവാസി മേഖലയിൽ തെരഞ്ഞെടുപ്പ് പ്രിസൈഡിംഗ് ഓഫീസറായി പോകുന്ന ന്യൂട്ടൺ കുമാറിൻ്റെ കഥയാണ് ‘ന്യൂട്ടൺ’. യുവതാരം രാജ്കുമാർ റാവു ന്യൂട്ടൺ കുമാറായി അഭിനയിച്ച ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംവിധാനവും അമിത് വി മസൂർക്കറാണ് നിർവ്വഹിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top