വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിന് വെട്ടേറ്റ സംഭവം; ആക്രമിച്ചത് മൂന്നു പേരടങ്ങുന്ന സംഘമെന്ന് നസീറിന്റെ മൊഴി

വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം കൗണ്‍സിലറുമായിരുന്ന സിഒടി നസീറിന് വെട്ടേറ്റ സംഭവത്തില്‍ പൊലീസ് നസീറിന്റെ മൊഴി രേഖപ്പെടുത്തി. തന്നെ അക്രമിച്ചത് മൂന്ന് പേരടങ്ങുന്ന സംഘമെന്ന് സിഒടി നസീര്‍ മൊഴി നല്‍കി. മൂന്ന് പേരെ ഇനി കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും മുന്‍ പരിചയമില്ലെന്നും നസീര്‍ പറഞ്ഞു.
സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ്സും, ആര്‍എംപിയും ആരോപിച്ചു. എന്നാല്‍ നസീറിനെ ആക്രമിക്കേണ്ട ആവശ്യം സിപി എമ്മി നില്ലന്ന് കേടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം ശത്രു പക്ഷത്ത് നിര്‍ത്താന്‍ മാത്രം അയാള്‍ ആരാണെന്നും കേടിയേരി ചോദിച്ചു.
ഇന്നലെ രാത്രി ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നസീറിന് ഇന്ന് രാവിലെ അടിയന്തര ശസ്ത്രക്രിയ നടത്തി. കൈക്കും തലയ്ക്കും വയറിനുമാണ് പരിക്ക്. അക്രമം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് വിവരം നല്‍കിയിട്ട് പോലും സ്ഥാനാര്‍ത്ഥിയെ അക്രമിച്ച സംഭവം ഗൗരവം ഉള്ളതാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.
നസീറിനെതിരായ ആക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയെന്ന് കെ.കെ രമ ആരോപിച്ചു. നസീറിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടന്നതായി കെ.കെ രമ പറഞ്ഞു.
അതെ സമയം സിഒടി നസീറിനെ ആക്രമിക്കേണ്ട ആവശ്യം സിപി എമ്മിനില്ലെന്നും പാര്‍ട്ടി ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അക്രമപാതയില്‍ നിന്ന് പൂര്‍ണമായും സിപിഎം പിന്തിരിയണം എന്നതാണ് പാര്‍ട്ടി നിലപാട് എന്ന് കേടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു .
അതിനിടെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇന്നലെ രാത്രി 7 മണിയോടെയാണ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്. തലശ്ശേരി നഗരസഭ കൗണ്‍സിലറും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ആയിരുന്ന സിഒടി നസീര്‍ കഴിഞ്ഞ കുറച്ച് നാളുകളായ് സിപിഎമ്മില്‍ നിന്ന് അകന്ന് കഴിയുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here