പിലാത്തറയിൽ വീടുകൾക്ക് നേരെ ബോംബേറ്

റീപോളിംഗ് നടന്ന പിലാത്തറയിൽ വീടുകൾക്ക് നേരെ ബോംബേറ്. കോൺഗ്രസ് ബൂത്ത് ഏജൻറിന്റെ വീടിനും ബൂത്തിൽ കള്ളവോട്ട് നടന്നെന്ന പരാതി നൽകിയ ഷാലറ്റ് സെബാസ്റ്റ്യന്റെ
വീടിനു നേരെയും ആണ് ബോംബേറ് നടന്നത്. കോൺഗ്രസ് ബൂത്ത് ഏജൻറായിരുന്ന പുത്തൂരിലെ വി.ടി.വി പത്മനാഭന്റെ വീടിനു നേരെയാണു ഇന്നലെ അർധരാത്രി 12 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. 12.30 ഓടെയാണു ഷാലറ്റിന്റെ വീടിനു നേരെ ബോംബേറുണ്ടായത്.

പൊതുതെരഞ്ഞെടുപ്പ് ദിനത്തിൽ പിലാത്തറ യുപി സ്‌കൂൾ ബൂത്തിലെത്തിയപ്പോൾ തന്റെ
വോട്ട് മറ്റാരോ ചെയ്തതിനെ തുടർന്ന് ഷാലറ്റ് സെബാസ്റ്റ്യൻ വോട്ട് ചെയ്യാനാകാതെ മടങ്ങിയതു വാർത്തയായിരുന്നു. ഇന്നലെ ഷാലറ്റ് സെബാസ്റ്റ്യൻ വോട്ട് ചെയ്തശേഷം കൂടുതൽ സമയം പോളിംഗ് ബൂത്തിൽ ചെലവഴിച്ചെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് പോലീസ് സുരക്ഷയോടെയാണ് ഇവരെ വീട്ടിലെത്തിച്ചത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top