Advertisement

എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മുപ്പത് ശതമാനം വര്‍ദ്ധനവെന്ന് കുവൈറ്റ്

May 20, 2019
Google News 0 minutes Read

എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ദ്ധ നവ് രേഖപ്പെടുത്തിയതായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം. അറബ് രാജ്യങ്ങളിലേക്കും യുറോപ്യന്‍ രാജ്യങ്ങളിലേക്കും ആണ് പ്രധാനമായും കയറ്റുമതി നടക്കുന്നത്.

കുവൈറ്റില്‍ എണ്ണ ഇതര ഉല്പന്നങ്ങളുടെ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച് 30 ശതമാനം വര്‍ദ്ദനവാണ് രേഖപ്പെടുത്തിയത് കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റു മതിയില്‍ ആണ് പ്രധാനമായും വര്‍ദ്ധനവ് രേഖപ്പെടുത്തിയത് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 40 മില്ല്യന്‍ യു എസ് ഡോളറിന്റെ കയറ്റുമതിയാണ് നടന്നത് ഇതില്‍ 6.2 ബില്ല്യന്‍ യുഎസ് ഡോളറിന്റെ കയറ്റുമതി നടന്നിരിക്കുന്നത് അറേബ്യന്‍ രാജ്യങ്ങളിലേക്കാണ് ഇതില്‍ ഇറാക്കിലേക്കാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി നടക്കുന്നത്. ഇറ്റലി ആണ് കുവൈറ്റില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് കൂടാതെബെല്‍ജിയം, ഫ്രാന്‍സ്, പോര്‍ട്ടുഗല്‍, തുര്‍ക്കി, ബള്‍ഗേറിയ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളും കുവൈറ്റില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here