എക്‌സിറ്റ് പോൾ അന്തിമവിധിയല്ല, സൂചനകൾ മാത്രമെന്ന് നിതിൻ ഗഡ്കരി

എക്‌സിറ്റ് പോൾ ഫലങ്ങൾ അന്തിമവിധിയല്ലെന്നും സൂചനകൾ മാത്രമാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നതിന്റെ സൂചനകളാണ് എക്‌സിറ്റ് പോളുകളിലൂടെ ലഭിക്കുന്നതെന്നും തെരഞ്ഞെടുപ്പ് ഫലത്തിന്റെ പൊതുവായ ഒരു ചിത്രം എക്‌സിറ്റ് പോളുകളിൽ പ്രതിഫലിക്കുന്നതായും ഗഡ്കരി നാഗ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
എൻഡിഎ സർക്കാർ നടപ്പാക്കിയ വികസനമാണ് ഇത്തവണ വിജയത്തിനുള്ള കാരണം. മോദിയുടെ നേതൃത്വത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും മോദിയുടെ കീഴിൽ തന്നെയായിരിക്കും പുതിയ ബിജെപി സർക്കാരും വരുകയെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി ഗഡ്കരി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here