Advertisement

മെയ് 21 തീവ്രവാദ വിരുദ്ധ ദിനമായി ആചരിക്കാൻ സർവകലാശാലകൾക്ക് യുജിസി നിർദേശം

May 20, 2019
Google News 0 minutes Read

മെയ് 21 തീവ്രവാദ വിരുദ്ധ ദിനമായി ആചരിക്കാൻ സർവകലാശാലകൾക്ക് യുജിസിയുടെ നിർദേശം. തീവ്രവാദത്തിൽ നിന്നും യുവതലമുറയെ പിന്തിരിപ്പിക്കുന്നതിനും ഇതിനായി ബോധവത്കരണം നടത്തുന്നതിനുമായാണ് തീവ്രവാദ വിരുദ്ധ ദിനം ആചരിക്കുന്നതെന്ന് യുജിസി സർക്കുലർ പറയുന്നു.

തീവ്രവാദ വിരുദ്ധ ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് യുജിസിയുടെ നിർദേശം. മെയ് 21 ന് തീവ്രവാദ വിരുദ്ധ സെമിനാറുകളും വീഡിയോ പ്രദർശനങ്ങളും നടത്താനും രാജ്യത്തെ സർവകലാശാലകൾക്ക് നൽകിയ സർക്കുലറിൽ യുജിസി ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here