റമദാൻ മാസത്തിൽ നോമ്പെടുത്തില്ല; കുട്ടിയുടുപ്പിട്ടത് മോശമായി: ‘ദംഗൽ’ നടി ഫാത്തിമ സന ശൈഖിനു നേരെ സൈബർ ആക്രമണം

ദംഗൽ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ബോളിവുഡ് നടി ഫാത്തിമ സന ശൈഖിനു നേരെ സൈബർ ആക്രമണം. ഫാത്തിമ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു നേർക്കാണ് രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നത്. റമദാൻ മാസത്തിൽ നോമ്പെടുക്കാത്തതും വസ്ത്രധാരണവുമൊക്കെ ആക്രമണത്തിന് കാരണമാകുന്നുണ്ട്.
ഫ്ലോറിഡയിലെ അവധിക്കാല ആഘോഷത്തിൻ്റെ ചിത്രം കഴിഞ്ഞ ദിവസമാണ് നടി ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചത്. ഒരു പുൽത്തകിടിയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമായിരുന്നു അത്. തുടർന്നായിരുന്നു സൈബർ ആക്രമണം. മുസ്ലിമായിരുന്നിട്ടും റമദാൻ മാസത്തിൽ നോമ്പെടുക്കുന്നില്ലേ എന്നതായിരുന്നു സൈബർ ആക്രമണങ്ങളിൽ ഏറെയും. വസ്ത്രധാരണത്തിൻ്റെ പേരിലും ആക്രമണം നടക്കുന്നുണ്ട്.
എന്നാൽ ഇത് വലിയ പ്രശ്നമായി തോന്നുന്നവർ തന്നെ അൺഫോളോ ചെയ്തു കൊള്ളാൻ നടി ആവശ്യപ്പെട്ടു. നടിയെ പിന്തുണച്ചും ഒട്ടേറെ പേർ പോസ്റ്റിൽ കമൻ്റുകൾ പോസ്റ്റ് ചെയ്യുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here