എക്‌സിറ്റ് പോളുകളിൽ ആത്മവിശ്വാസം നഷ്ടപ്പെടരുത്; കോൺഗ്രസ് പ്രവർത്തകരോട് പ്രിയങ്ക

ബിജെപി വീണ്ടും ഭരണത്തിലെത്തുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ കണ്ട് ആത്മവിശ്വാസം നഷ്ടപ്പെടരുതെന്ന് കോൺഗ്രസ് പ്രവർത്തകരോട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഭ്യൂഹങ്ങളിൽ ആരും ആശങ്കപ്പെടരുത്. ഇതെല്ലാം കോൺഗ്രസിന്റെ ആത്മവിശ്വാസം തകർക്കുന്നതിനുള്ള നീക്കങ്ങളാണെന്നും പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ ഇനിയാണ് ഏറെ ജാഗ്രത പാലിക്കേണ്ടതെന്നും വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾക്കു മുന്നിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും അതീവ ശ്രദ്ധ പുലർത്തണമെന്നും പ്രിയങ്ക പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here