മറ്റുള്ളവർ പരിശീലനത്തിൽ; ഗ്രൗണ്ടിൽ നിസ്കരിച്ച് റാഷിദ് ഖാൻ: വീഡിയോ

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൽ ഇന്നു വരെ സംഭവിച്ചിട്ടുള്ളതിലേറ്റവും വലിയ ഒന്നാണ് റാഷിദ് ഖാൻ എന്ന കളിക്കാരൻ. ലോക ഒന്നാം നമ്പർ ടി-20 ബൗളറായ റാഷിദ് കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്ഥിരതയാർന്ന പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത്. ദേശീയ ടീമിലായാലും ടി-20 ടൂർണമെൻ്റുകളിലായാലും റാഷിദ് തൻ്റെ മികച്ച പ്രകടനം തുടങ്ങുകയാണ്.
ഒരു നല്ല ക്രിക്കറ്റർ എന്നതിനോടൊപ്പം റാഷിദ് ഒരു ഉറച്ച മതവിശ്വാസി കൂടിയാണ്. അത് തെളിയിക്കുന്ന ചില സംഭവങ്ങളും മുൻപ് ഉണ്ടായിട്ടുണ്ട്. നോമ്പ് മുറിക്കാനായി ഇരിക്കുന്ന റാഷിദിൻ്റെയും ടീമംഗങ്ങളുടെയും ചിത്രം ഐപിഎല്ലിനിടെ പുറത്തു വന്നിരുന്നു. നോമ്പ് നോറ്റ് കളിക്കാനിറങ്ങിയ റാഷിദിൻ്റെയും മറ്റൊരു അഫ്ഗാൻ താരം മുഹമ്മദ് നബിയുടെയും ചിത്രങ്ങൾ ശിഖർ ധവാനും പങ്ക് വെച്ചിരുന്നു. ഇപ്പോഴിതാ, മറ്റ് ടീം അംഗങ്ങൾ പരിശീലനത്തിൽ ഏർപ്പെടുമ്പോൾ ഗ്രൗണ്ടിൽ നിസ്കാരത്തിൽ ഏർപ്പെടുന്ന റാഷിദിൻ്റെ വീഡിയോ വൈറലാവുകയാണ്.
അഫ്ഗാനിസ്ഥാൻ്റെ അയർലൻഡ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനം തുടങ്ങുന്നതിനു മുൻപ് ബൗണ്ടറി വരയ്ക്ക് പുറത്താണ് റാഷിദിൻ്റെ നിസ്കാരം. അഫ്ഗാനിസ്ഥാൻ്റെ ജേഴ്സി അണിഞ്ഞാണ് റാഷിദ് പ്രാർത്ഥനയിൽ ഏർപ്പെടുന്നത്.
The cricketing world & fans are on his feet but he the super star & T20 No 1⃣bowler Afghan #RashidKhan is on his knee to almighty Allah.The key to success #Praying. @GbNaib @RahmatShah_08 @GbNaib @Mujeeb_R88 @Hashmat_50 @Irelandcricket #AFGvIRE pic.twitter.com/7vZz5D5nom
— M.ibrahim Momand (@kayhanmomand) May 21, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here