Advertisement

നടൻ സിദ്ധീക്കിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടി രേവതി സമ്പത്ത്

May 21, 2019
Google News 1 minute Read

മുൻ നിര നടൻ സിദ്ധീക്കിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടി രേവതി സമ്പത്ത്. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് നടി സിദ്ധീക്കിനെതിരെ രംഗത്തു വന്നത്. 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് ‘സുഖമായിയിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോവിനിടെ തന്നെ ലൈംഗികമായി അതിക്രമിക്കാൻ സിദ്ധീക്ക് ശ്രമിച്ചു എന്നാണ് നടിയുടെ ആരോപണം.

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ എഎംഎംഎയുടെ പ്രതികരണമറിയിക്കാനെത്തിയ സിദ്ധീക്കിൻ്റെയും നടി കെപിഎസ്‌സി ലളിതയുടെയും പത്ര സമ്മേളന വീഡിയോ പങ്കു വെച്ചു കൊണ്ടായിരുന്നു രേവതി രംഗത്തു വന്നത്. ഇംഗ്ലീഷിലായിരുന്നു അവരുടെ പോസ്റ്റ്.

‘ഈ വീഡിയോ കണ്ടതിന് ശേഷം ഇത് പറയാതിരിക്കാന്‍ ഇനിയും എന്നെ കൊണ്ട് സാധിക്കില്ല. ഈ നടന്‍, സിദ്ധീക്ക് 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂവില്‍ വെച്ച് എന്നെ ലൈംഗികമായി ആക്രമിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ കൊണ്ടുള്ള ലൈംഗിക അധിക്ഷേപങ്ങള്‍ ഇരുപത്തിയൊന്നുകാരിയായ എന്നെ മാനസികമായി തളര്‍ത്തി. അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് എന്റെ ഊഹം. അവള്‍ അദ്ദേഹത്തിന്റെ അടുത്ത് സുരക്ഷിതമായിരിക്കുമോയെന്ന് ചിന്തിക്കുകയാണ്. ഇതേ കാര്യം നിങ്ങളുടെ മകള്‍ക്കാണ് സംഭവിച്ചിരിക്കുന്നതെങ്കില്‍ എങ്ങനെയാണ് സിദ്ധീക്ക് നിങ്ങള്‍ പ്രതികരിക്കുക? വളരെ അന്തസോടെ പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂസിസി പോലത്തെ ഒരു സംഘടനയ്‌ക്കെതിരെ വിരല്‍ ചൂണ്ടാല്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണുള്ളത്. നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ചുനോക്കൂ. ഉളുപ്പ് ഉണ്ടോ? സ്വയം മാന്യന്‍ എന്ന് വിളിക്കുന്ന ഇദ്ദേഹത്തെ ഒക്കെ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താക്കണം.’- രേവതി കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here