പ്രതിപക്ഷ പാർട്ടികൾ വോട്ടിങ് യന്ത്രങ്ങളെപ്പറ്റി പരാതി പറയുന്നത് പരാജയ ഭീതി കൊണ്ടാണെന്ന് ബിജെപി

വോട്ടിങ് യന്ത്രങ്ങളെപ്പറ്റി പ്രതിപക്ഷ പാർട്ടികൾ പരാതി പറഞ്ഞുകൊണ്ടിരിക്കുന്നത് പരാജയ ഭീതി കൊണ്ടാണെന്ന് ബിജെപി. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം ഇതേ വോട്ടിങ് മെഷീൻ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും അന്നൊന്നും ഇല്ലാതിരുന്ന പരാതികളാണ് ഇപ്പോൾ ഉയരുന്നതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് നടക്കുന്നതായി പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ബിജെപിയുടെ പ്രതികരണം.
Read Also; എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യാജം; അടുത്ത 24 മണിക്കൂർ നിർണ്ണായകമെന്ന് അണികളോട് രാഹുൽ ഗാന്ധി
ഇനിയുള്ള മണിക്കൂറുകൾ ഏറെ നിർണായകമാണെന്നും നേതാക്കളും പ്രവർത്തകരും ജാഗ്രതയോടെ ഇരിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ
പറഞ്ഞിരുന്നു. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾക്ക് മുമ്പിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ആഹ്വാനം ചെയ്തിരുന്നു. വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് നടക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്ന് പല സംസ്ഥാനങ്ങളിലും പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾക്ക് മുന്നിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകർ ടെന്റുകൾ കെട്ടി കാവലിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here