24-ാം തവണയും എവറസ്റ്റ് കീഴടക്കിയ നേപ്പാള്‍ സ്വദേശി കാമി ഋത ഷെര്‍പ്പയ്ക്ക് റെക്കോര്‍ഡ്

24 ാം തവണയും എവറസ്റ്റ് കീഴടക്കി നേപ്പാള്‍ സ്വദേശിക്ക് റെക്കോര്‍ഡ്. നേപ്പാള്‍ സ്വദേശി കാമി ഋത ഷെര്‍പ്പയാണ് എവറസ്റ്റ് കീഴടക്കുന്നത് നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയത്. ഒരാഴ്ച്ചക്കിടെ ഇത് രണ്ടാം തവണയാണ് കാമി എവറസ്റ്റ് കീഴടക്കുന്നത്.
49 കാരനായ കാമി ഋത ഷെര്‍പ്പ ഇന്ന് എവറസ്റ്റ് കീഴടക്കിയപ്പോള്‍ കടപുഴകുന്നത് പല റെക്കോര്‍ഡുകളാണ്. അതില്‍ പ്രധാനം ഒരാഴ്ച്ചക്കിടെ രണ്ട് തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ മനുഷ്യന്‍ എന്ന റെക്കോര്‍ഡാണ്. ഒരു പക്ഷേ ഇനിയാര്‍ക്കും തിരുത്താന്‍ പറ്റാത്ത റെക്കോര്‍ഡ്. ഇക്കഴിഞ്ഞ 15 നായിരുന്നു ഏറ്റവുമൊടുവില്‍ ഇയാള്‍ എവറസ്റ്റ് കൊടുമുടി തൊട്ടത്. അത് കഴിഞ്ഞ് കൃത്യം ആറാം ദിവസം വീണ്ടും എവറസ്റ്റിനെ തോല്‍പ്പിച്ചിരിക്കുകയാണ് ഈ അത്ഭുത മനുഷ്യന്‍.
ഇനിയും ഒരു ഇരുപത്തിയഞ്ച് തവണയെങ്കിലും എവറസ്റ്റ് കീഴടക്കുകയാണ് കാമി ഋത ഷെര്‍പ്പയുടെ ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here