Advertisement

നിഖാബ് നിരോധിച്ച എംഇഎസ് സർക്കുലർ പിൻവലിക്കണമെന്ന് മുസ്ലീം ലീഗ്

May 22, 2019
0 minutes Read

നിഖാബ് വിഷയത്തിൽ എംഇഎസ് ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. സർക്കുലറിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നടത്തുന്ന നീക്കങ്ങൾക്ക് മുസ്ലിം ലീഗിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കുലർ പിൻവലിക്കാൻ എംഇഎസ് തയ്യാറാകാത്ത പക്ഷം ശക്തമായ തുടർ നടപടികൾ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ലീഗ് സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. എംഇഎസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിഖാബ് നിരോധിച്ച് കൊണ്ട് എംഇഎസ് നേരത്തെ സർക്കുലർ ഇറക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top