മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി രാജ് ഭവനില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ യൂറോപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചു.
ഐക്യരാഷ്ട്രസഭ ജനീവയില്‍ നടത്തിയ ലോക പുനര്‍നിര്‍മാണ സമ്മേളനത്തിലെ തന്റെ അനുഭവങ്ങള്‍ ഗവര്‍ണര്‍ണറോട് വിവരിച്ച മുഖ്യമന്ത്രി കേരളത്തിലേക്ക് സമീപഭാവിയില്‍ സ്വിസ്സ് നിക്ഷേപം എത്തുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി നെതര്‍ലന്‍ഡ്‌സ് വാഗ്ദാനം ചെയ്ത സാങ്കേതിക സഹകരണത്തെക്കുറിച്ചും അദ്ദേഹം ഗവര്‍ണറുമായി ചര്‍ച്ചചെയ്തു. കിഫ്ബിക്കുവേണ്ടി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത മസാല ബോണ്ട്, പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ലഭിക്കാനായി യുഎന്‍ഡിപി ക്ക് നല്‍കാനായി തയ്യാറക്കുന്ന പദ്ധതി റിപ്പോര്‍ട്ട് തുടങ്ങിയ കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി ശ്രീ ടോം ജോസ് ഐഎഎസും എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here