വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

വോട്ടെണ്ണലിൽ വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.  വോട്ടിങ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ടുകൾ  എണ്ണിയ ശേഷമേ വിവിപാറ്റ്  രസീതുകൾ എണ്ണുകയുള്ളൂവെന്ന് കമ്മീഷൻ വ്യക്തമാക്കി. വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണുന്നത് പ്രായോഗികമല്ലെന്നും വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് ആദ്യം എണ്ണിയില്ലെങ്കിൽ ഫലം പുറത്തുവരാൻ ഏറെ വൈകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

വിവിപാറ്റ് മെഷീനുകളിൽ ക്രമക്കേടുകൾ നടക്കുമെന്ന ആശങ്കയറിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണുന്നതിന് മുൻപ് തന്നെ  ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് വീതം പോളിങ് ബൂത്തുകളിലെ വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More