യാക്കൂബ് വധക്കേസിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ; വത്സൻ തില്ലങ്കേരിയടക്കം 11 പേരെ വെറുതെ വിട്ടു

കണ്ണൂർ പുന്നാട് സിപിഎം പ്രവർത്തകൻ യാക്കൂബ് കൊല്ലപ്പെട്ട കേസിൽ അഞ്ച് ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി. കീഴൂർ മീത്തലെ പുന്നാട് ദീപം ഹൗസിൽ ശങ്കരൻ മാസ്റ്റർ (48), വിലങ്ങേരി മനോജ് (42), പുതിയവീട്ടിൽ വിജേഷ് (38), കീഴൂർ കോട്ടത്തെക്കുന്നിൽ കൊടേരി പ്രകാശൻ(48), കീഴൂർ പുന്നാട് കാറാട്ട് ഹൗസിൽ പി.കാവ്യേഷ്(40) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി അടക്കം 11 പേരെ കോടതി വെറുതേ വിട്ടു. കേസിൽ ഉൾപ്പെടുത്തിയിരുന്ന ആറു മുതൽ 16 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. 2006 ജൂൺ 13 നാണ് സിപിഎം പ്രവർത്തനായ ഇരിട്ടി പുന്നാട് സ്വദേശി യാക്കൂബ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമിസംഘം യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here