Advertisement

ഗംഭീര അരങ്ങേറ്റവുമായി ഗംഭീർ

May 23, 2019
Google News 1 minute Read

ക്രിക്കറ്റിൽ മാത്രമല്ല രാഷ്ട്രീയത്തിലും മികച്ച സ്കോർ നേടി ഗൗതം ഗംഭീർ. ഗംഭീർ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത വന്നതുമുതൽ  ഇന്ത്യ മുഴുവൻ ആവേശത്തിലായിരുന്നു. ഡൽഹി ഈസ്റ്റ്  മണ്ഡലത്തിൽ നിന്നും ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇറങ്ങിയ ഗംഭീർ മികച്ച ലീഡ് നേടിയാണ് ഇപ്പോൾ മുന്നേറികൊണ്ടിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി അരവിന്ദർ സിങ് ലവ്ലിയെയും ആം ആദ്‌മി പാർട്ടി സ്ഥാനാർത്ഥിയേയും പിന്നിലാക്കി ഒരു ലക്ഷത്തി അറുപതിനായിരം വോട്ടിന്റെ ലീഡിനാണ് മുന്നേറികൊണ്ടിരിക്കുന്നത്.

നിലവിൽ ബിജെപിയുടെ തന്നെ മീനാക്ഷി ലേഖിയാണ് ഈ മണ്ഡലത്തിലെ എം പി. സിനിമ കായിക രംഗങ്ങളിലെ കൂടുതൽ വ്യക്തികളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗൗതം ഗംഭീറിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്. അതേസമയം ബിജെപിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പങ്കെടുത്തിരുന്ന ഗംഭീർ ആദ്യമായാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here