മോദിയുമായി ഒരുമിച്ച് പ്രവർത്തിക്കും; അഭിനന്ദനവുമായി ഇമ്രാൻ ഖാൻ

ലോക്സഭാ തെരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബി​ജെ​പി​യു​ടേ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ക്കു​ന്നു. ദ​ക്ഷി​ണ ഏ​ഷ്യ​യു​ടെ അ​ഭി​വൃ​ദ്ധി​ക്കും വി​ക​സ​ന​ത്തി​നും സ​മാ​ധാ​ന​ത്തി​നു​മാ​യി മോ​ദി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഇ​മ്രാ​ൻ പ​റ​ഞ്ഞു.

ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു അ​ട​ക്കം നി​ര​വ​ധി നേ​താ​ക്ക​ളാ​ണ് മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ദ്ഘ​ട​ന​യെ മോ​ദി മി​ക​ച്ച രീ​തി​യി​ൽ ന​യി​ച്ച​തി​നു​ള്ള തെ​ളി​വാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നാ​യി​രു​ന്നു നെ​ത​ന്യാ​ഹു​വി​ന്‍റെ സ​ന്ദേ​ശം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More