Advertisement

ലീഡ് നിലയില്‍ 10,000 കടന്ന് കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍

May 23, 2019
Google News 0 minutes Read

രാജ്യത്ത് വോട്ടെണ്ണെല്‍ പുരോഗമിക്കുന്നു. 542 സീറ്റുകളില്‍ 531 മണ്ഡലങ്ങളില്‍ നിന്നുള്ള പ്രാഥമിക ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 314 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. 116 സീറ്റുകളില്‍ യുപിഎയും 101 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും ലീഡ് ചെയ്യുന്നു.

സംസ്ഥാനത്ത് പത്ത് ശതമാനത്തോളം വോട്ട് എണ്ണിക്കഴിയുമ്പോള്‍ 19 സീറ്റുകളിലും യുഡിഎഫാണ് മുന്നേറുന്നത്. ആലപ്പുഴ ജില്ലയില്‍ മാത്രമാണ് ഇടത്തുപക്ഷം മുന്നേറുന്നത്. കണ്ണൂര്‍ ലോക്‌സബാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ ലീഡ് നില 11,000 പിന്നിട്ടു. 50,000 വോട്ടുകളുടെ ലീഡുമായി വയനാട് രാഹുല്‍ ഗാന്ധി കുതിക്കുന്നു. അതേസമയം മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് നിലയും 40,000 പിന്നിട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here