ഇടതു പാർട്ടികൾക്ക് ലീഡ് തമിഴ്‌നാട്ടിലെ നാല് മണ്ഡലങ്ങളിൽ മാത്രം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ ഇടത് പാർട്ടികൾക്ക് വൻ തിരിച്ചടി. കേരളം ഉൾപ്പെടെ ഇടത് പാർട്ടികൾക്ക് സസ്വാധീനമുള്ള സംസ്ഥാനങ്ങളിൽ തിരിച്ചടി നേരിടുമ്പോൾ അൽപം ആശ്വാസം നൽകുന്നത് തമിഴ്‌നാട്ടിൽ നിന്നുള്ള ഫലങ്ങളാണ്. തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നണിയുടെ ഭാഗമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപാർട്ടികൾ നാലിടത്ത് മുന്നിട്ടു നിൽക്കുന്നു. തിരുപ്പൂരിലും നാഗപട്ടണത്തും സിപിഐ ലീഡ് ചെയ്യുമ്പോൾ, കോയമ്പത്തൂരിലും മധുരൈയിലുമാണ് സിപിഐഎം ലീഡ് ഉയർത്തുന്നത്.
തമിഴ്‌നാടിൽ ഒന്നടങ്കം ഡിഎംകെ മുനണി തരംഗം സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണുന്നത്. 39 മണ്ഡലങ്ങളുളള തമിഴ്‌നാട്ടിൽ 36 ഇടത്താണ് ഡിഎംകെ ലീഡ് ഉയർത്തുന്നത്. മധുരൈയിൽ സിപിഐഎമ്മിന്റെ എസ് വെങ്കിടേഷനാണ് ലീഡ് ഉയർ്ത്തുന്നത്. കോയമ്പത്തൂരിൽ സിപിഐഎമ്മിന് വേണ്ടി പി ആർ നടരാജനും മുന്നേറ്റം തുടരുന്നു.
തിരുപ്പൂരിൽ സിപിഐ സ്ഥാനാർത്ഥി കെ സുബ്ബരായനാണ് മുന്നിട്ടുനിൽക്കുന്നത്. സെൽവരാജ് എമ്മാണ് നാഗപട്ടണത്ത് സിപിഐയ്ക്ക് വേണ്ടി ലീഡ് ഉയർത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here