തെരഞ്ഞെടുപ്പ് ജയിച്ചു; മോദി ‘ചൗക്കിദാറി’ നെ പുറത്താക്കി

narendra modi

തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ട്വിറ്ററിൽ നിന്ന് ‘ചൗക്കിദാർ’ വിശേഷണം എടുത്തുകളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയോടൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ചൗക്കിദാർ വിശേഷണം എടുത്തു കളഞ്ഞു. ട്വിറ്ററിൽ നിന്നു മാത്രമാണ് ചൗക്കിദാർ ഒഴിവാക്കുന്നതെന്നും ഈ വിശേഷണം തന്നോടൊപ്പം തുടരുമെന്നും മോദി പറഞ്ഞു.

“ചൗ​ക്കി​ദാ​റി​ന്‍റെ സ​ത്ത അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. ഈ ​ഒ​രു ഉ​ത്സാ​ഹം എ​ല്ലാ നി​മി​ഷ​വും നി​ല​നി​ർ​ത്തി ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി​ക്കാ​യി ജോ​ലി​ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക. ട്വിറ്ററിൽ നിന്ന് ചൗക്കിദാർ ഒഴിവാക്കുകയാണെങ്കിലും ആ പേര് എൻ്റെ അവിഭാജ്യ ഘടകമായി തുടരും. നിങ്ങളും, അങ്ങനെ ചെയ്യൂ”- മോദി ട്വീറ്റ് ചെയ്തു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top