Advertisement

ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുമ്പില്‍

May 23, 2019
Google News 0 minutes Read

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സഥാനാര്‍ത്ഥി രമ്യ ഹരിദാസ് മികച്ച ലീഡിലേക്ക്. ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് രമ്യ ഹരിദാസ് മുന്നേറുന്നത്. ഇതോടെ ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥി പികെ ബിജുവിന്റെ ഹാട്രിക് വിജയം എന്ന സ്വപ്‌നത്തിന് കരിനിഴല്‍ വീഴുന്നു.

ഇതുവരെയുള്ള ഫലസൂചനകള്‍ പ്രകാരം രാജ്യത്തെ 542 മണ്ഡലങ്ങളില്‍ 343 സീറ്റുകളിലും എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. 86 സീറ്റുകളില്‍ യുപിഎയും 113 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും മുന്നേറുന്നു.

എന്നാല്‍ കേരളത്തില്‍ ആകെ അലയടിക്കുന്നത് യുഡിഎഫ് തരംഗമാണ്. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 19 മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നേരുന്നത്. എഎം ആരിഫ് ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥിയായ ആലപ്പുഴ മണ്ഡലം മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here