Advertisement

ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് അരലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുമ്പില്‍

May 23, 2019
Google News 0 minutes Read

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗം. കേരളവും തമിഴ്‌നാടും മാത്രമാണ് മോദി കാറ്റ് ഒട്ടും വീശാത്ത സംസ്ഥാനങ്ങള്‍. അതേസമയം കേരളത്തില്‍ ഒന്നാകെ അലയടിക്കുന്നത് യുഡിഎഫ് തരംഗമാണ്. സംസ്ഥാനത്തെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഏറെ മുന്നിലാണ് യുഡിഎഫ്.

ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ ലീഡ് അരലക്ഷം കവിഞ്ഞു. ഇടത്തുകോട്ടയായ ആലത്തൂരില്‍ അമ്പത് ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. മണ്ഡലത്തില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന പ്രതീക്ഷയിലാണ് വലത്തുപക്ഷം.

അതേസമയം രാജ്യത്തെ 542 മണ്ഡലങ്ങളില്‍ നിന്നുമുള്ള ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 332 സീറ്റുകളില്‍ എന്‍ഡിഎ മുന്നിലാണ്. 104 സീറ്റുകളില്‍ യുപിഎയും 100 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും ലീഡ് ചെയ്യുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here