കേരളത്തില്‍ ലീഡ് നില ഒരു ലക്ഷം പിന്നിട്ട് മൂന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

അന്തിമ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കേരളത്തില്‍ ശക്തമായ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. വയനാട് ലോക്‌സഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി 1,60,000 ത്തിലധികം വോട്ടുകള്‍ക്ക് മുമ്പിലാണ്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ വലത്തുപക്ഷ സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി 1.40,000 ത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡീന്‍ കുര്യാക്കോസ് 1,20,000 ത്തിലധികം വോട്ടുകള്‍ക്കും ലീഡ് ചെയ്യുന്നു.
സംസ്ഥാനത്ത് അമ്പത് ശതമാനത്തോളം വോട്ടുകള്‍ എണ്ണിക്കവിയുമ്പോള്‍ ഏറെ മുന്നിലാണ് യുഡിഎഫ്. മൂന്ന് സ്ഥാനാര്‍ത്ഥികള്‍ ലീഡ് നില ഒരു ലക്ഷം പിന്നിട്ടു.
അതേസമയം രാജ്യത്തെ 542 മണ്ഡലങ്ങളില്‍ നിന്നുള്ള ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 337 സീറ്റിലും എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. 87 സീറ്റുകളില്‍ യുപിഎയും 118 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും ലീഡ് ചെയ്യുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here