മലയാളികളുടെ ‘ക്ലാര’ ഇനി മാണ്ഡ്യയുടെ എം.പി

കർണാടകയിലെ മാണ്ഡ്യയിൽ അട്ടിമറി ജയവുമായി സുമലത അംബരീഷ്. ജനതാദൾ സെക്യുലറിന്റെ കോട്ടയായ മാണ്ഡ്യയിൽ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ ഒന്നേ കാൽ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വീഴ്ത്തിയാണ്‌ സ്വതന്ത്രസ്ഥാനാർത്ഥി സുമലതയുടെ വിജയം.മുൻ കോൺഗ്രസ് എംപിയായിരുന്ന അന്തരിച്ച അംബരീഷിന്റെ ഭാര്യയായ സുമലത കോൺഗ്രസിനോട് മാണ്ഡ്യ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോൺഗ്രസ് ഈ സീറ്റ് സഖ്യ കക്ഷിയായ ജെഡിഎസിന് നൽകുകയായിരുന്നു.

Read Also; മക്കൾ രാഷ്ട്രീയത്തിനൊപ്പം നിൽക്കുമോ മാണ്ഡ്യയുടെ മനസ്സ് ?

തുടർന്നാണ് ഇവിടെ സ്വതന്ത്രസ്ഥാനാർത്ഥിയായി സുമലത മത്സരിച്ചത്. ബിജെപി ഇവിടെ സ്ഥാനാർത്ഥിയെ നിർത്താതെ സുമലതയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം വിമതശല്യം നേരിട്ട സ്ഥാനാർത്ഥി കൂടിയായിരുന്നു സുമലത. ഇതേ പേരിൽ തന്നെയുള്ള നാല് അപരസ്ഥാനാർത്ഥികളെ മറികടന്നാണ് സുമതല മാണ്ഡ്യയിൽ വിജയം ഉറപ്പാക്കിയത്. കോൺഗ്രസ് വോട്ടുകളിൽ നല്ലൊരു ശതമാനവും സുമലതയ്ക്ക് കിട്ടിയിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. തെന്നിന്ത്യൻ സിനിമാ താരമായിരുന്ന സുമലത മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ‘തൂവാനത്തുമ്പികൾ’ അടക്കമുള്ള ചിത്രങ്ങളിൽ നായികാ വേഷത്തിലെത്തിയിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More