ലോകകപ്പിൽ ഇന്ത്യക്ക് ഓറഞ്ച് എവേ ജേഴ്സി

മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിൽ ഇന്ത്യക്ക് രണ്ട് ജേഴ്സികലുണ്ട്. പരമ്പരാഗതമായ നീല ജഴ്സിക്ക് പകരം ഓറഞ്ച് ജേഴ്സി കൂടിയാണ് ഈ ലോകകപ്പിൽ ഇന്ത്യ അണിയുക. നീല ജഴ്സി ഹോം മത്സരങ്ങൾക്കും ഓറഞ്ച് ജേഴ്സി എവേ മത്സരങ്ങൾക്കുമാവും.
കയ്യിലും പിൻവശത്തും ഓറഞ്ച് നിറമുള്ള ജേഴ്സിയാവും ഇതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മുൻവശത്ത് കടും നീല നിറമാകും ഉണ്ടാവുക. ഇംഗ്ലണ്ടിനൊപ്പം ഇന്ത്യ. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കും നീല ജേഴ്സി തന്നെയാണ്. എന്നാൽ ഇംഗ്ലണ്ട് ആതിഥേയ രാജ്യമായതു കൊണ്ട് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും എവേ ജേഴ്സികൾ അവതരിപ്പിക്കേണ്ടി വരും. പച്ച ജേഴ്സിയുള്ള പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും എവേ ജേഴ്സികൾ ഉപയോഗിക്കണമെന്ന് ഐസിസി അറിയിപ്പു നൽകിയിട്ടുണ്ട്.
മത്സരങ്ങളെല്ലാം നടക്കുന്നത് ഇംഗ്ലണ്ടിലാണെങ്കിലും ഹോം, എവേ സങ്കല്പം ലോകകപ്പിൽ ഉണ്ടാവും. ടോസ് ഇടുന്ന ക്യാപ്റ്റൻ ഹോം ടീമിൻ്റെ ക്യാപ്റ്റനും ടോസ് വിളിക്കുന്നത് എവേ ടീമിൻ്റെ ക്യാപ്റ്റനുമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here